ലക്നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേ നടത്തണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്നുമുള്ള ആവശ്യം ഡിസംബർ നാലിന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ജ്ഞാൻവാപി കേസിന്റെ സർവേ റിപ്പോർട്ട് എഎസ്ഐ വാരണാസി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗഖീർ റാസാ ഖാൻ .
രാജ്യത്ത് സമാധാനം നിലനിർത്താൻ ബാബറി മസ്ജിദ് സംബന്ധിച്ച തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് തൗഖീർ റസാ ഖാൻ പറഞ്ഞു. ‘ ബാബറി മസ്ജിദ് നഷ്ടപ്പെട്ടു, പക്ഷേ ഇപ്പോൾ മഥുരയിലെ ജ്ഞാൻവാപിയും ഈദ്ഗാവും നഷ്ടപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. ഇപ്പോൾ ചോദ്യം നമ്മുടെ വിശ്വാസത്തെക്കുറിച്ചാണ്, അതിനാൽ പള്ളിക്കെതിരായ ഒരു തീരുമാനവും അംഗീകരിക്കില്ല. തീരുമാനം ഞങ്ങൾക്ക് അനുകൂലമായില്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുമെന്നും ഞങ്ങൾ കോടതിക്ക് മുകളിലാണെന്നും‘- തൗഖീർ റാസ പറഞ്ഞു. ബജ്‌റംഗ്ദളിനെയും വിശ്വഹിന്ദു പരിഷത്തിനെയും (വിഎച്ച്‌പി) തീവ്രവാദ പാർട്ടികളായി പ്രഖ്യാപിക്കണമെന്നും റാസ അദ്ദേഹം ആവശ്യപ്പെട്ടു.ഏറെ ചർച്ച ചെയ്യപ്പെട്ട വാരാണസിയിലെ ജ്ഞാൻവാപി കേസിൽ തിങ്കളാഴ്ചയാണ് റിപ്പോർട്ട് എഎസ്‌ഐ മുദ്രവച്ച കവറിൽ വാരാണസി കോടതിയിൽ സമർപ്പിച്ചത്.















