കുഞ്ഞ് ക്ലിൻകാരയ്‌ക്കൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി നടൻ രാം ചരണും ഭാര്യ ഉപാസനയും. ഇന്ന് രാവിലെയാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. ഇരുവർക്കൊപ്പം പ്രത്യേക സംഘവും ക്ഷേത്രത്തിലെത്തിയിരുന്നു.
ഇരുവരെയും ക്ഷേത്രത്തിലെത്തിയ സന്ദർശകർ വളയുന്നതും ഇവരെ സുരക്ഷിതമായി ക്ഷേത്ര ഭാരവാഹികളും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് പുറത്തത്തിക്കുന്നതും കാണാം. കുഞ്ഞ് ക്ലിൻ അമ്മ ഉപാസനയുടെ കൈകളിലായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 20നാണ് താരദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർ ആദ്യത്തെ കൺമണിയെ വരവേറ്റത്.