റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർക്ക് പരിക്കറ്റു. സിആർപിഎഫിന്റെ കോബ്രാ 201 ബറ്റാലിയനും ബസ്തർ ഫൈറ്റേഴ്സും ഛത്തീസ്ഗഡ് പോലീസും ചേർന്ന് സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റത്.
ഏറ്റുമുട്ടലിൽ ജവാൻമാരും പോലീസ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. കമ്യൂണിസ്റ്റ് ഭീകരവാദത്തെ ഇല്ലാതാകാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. വനത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
നഗരം, കോട്ട പള്ളി മേഖലകളിലെ വനമേഖലയിലാണ് ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്നത്. ഇവരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുകളും രാജ്യവിരുദ്ധ പ്രചരണം നടത്തുന്നതിനായുള്ള ലഘുലേഖകൾ തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.