തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനായിക നസ്രിയ നസീമിന് പിറന്നാൾ ആശംസകളുമായി നടി മേഘ്‌ന രാജ്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് മേഘ്‌ന ആശംസകൾ നേർന്നത്. ഒപ്പം നസ്രിയയുടെ ഒരു രസകരമായ വീഡിയോയും താരം പങ്കുവെച്ചു.
View this post on Instagram
പിറന്നാൾ ദിനത്തിൽ മേഘ്‌നാ രാജിനെ കാണാനെത്തിയതായിരുന്നു നസ്രിയ. മേഘ്‌നയുടെ മകൻ റയാനോപ്പം ചേർന്ന് നസ്രിയ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ പ്രിയപ്പെട്ട നസ്രിയയ്‌ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾ രണ്ട് പേരുടെയും ഡാൻസ് കാരണം വീടിന്റെ മേൽക്കൂര താഴേയ്‌ക്ക് വീഴുമെന്ന അവസ്ഥയിലാണ്.’ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം മേഘ്‌ന പങ്കുവെച്ച കുറിപ്പ്.
2013 ൽ റിലീസ് ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയയും മേഘ്‌നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിൽ നസ്രിയയുടെ അമ്മയുടെ വേഷമാണ് മേഘ്‌ന അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു.















