നടി ഉർവ്വശിയെ നായികയാക്കി ഭർത്താവ് ശിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എൽ ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഉർവ്വശി തന്നെയാണ് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന്റെ പൂജ ഡിസംബർ 22ന് കൊട്ടാരക്കരയിൽ നടക്കും.
View this post on Instagram
കൊട്ടാരക്കരയും സമീപപ്രദേശങ്ങളിലുമായി തന്നെയാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തിൽ ജഗദമ്മ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്. ഒപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനാഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിലുണ്ട്.
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവ്വശിയും ഫോസിൽ ഹോൾഡിംഗ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിൽ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും ഷൈജൽ എഡിറ്റിംഗും നിർവ്വഹിക്കും. അൻവർ അലി ആണ് ഗാനരചയിതാവ്.