വയനാട്: നീലഗിരി പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. ഗൂഡല്ലൂർ സ്വദേശിനികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുലി ഇവരെ ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് ഉപരോധിച്ച് രംഗത്തെത്തി.















