ഗോണ്ട: അസുഖബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്തതിന്റെ പേരിൽ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബൈരിയാഹി ഗ്രാമത്തിലാണ് യുവതിയുടെ താമസം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇയാൾ വാട്‌സ്ആപ്പ് വഴിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.
സംഭവത്തിന് പിന്നാലെ യുവതി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് നിയമവരുദ്ധമാണ്. ഇസ്ലാം മതവിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ഈ രീതി 2019 മുതൽ ശിക്ഷാർഹമായ കുറ്റമായാണ് കണക്കാക്കുന്നത്. മൂന്ന് വർഷത്തോളം തടവ് ലഭിക്കുന്ന കുറ്റമാണിത്.