ഐപിഎല്ലിന്റെ മിനി ലേലം അവസാനിച്ചെങ്കിലും ട്രേഡിംഗ് വിൻഡോ ഫെബ്രുവരിവരെ തുറന്നിട്ടുണ്ട്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആർ.സി.ബി വലിയൊരു നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്നതാണ്. ടീമിലെ ഏക വിശ്വസ്ത ബൗളറായ സിറാജിനെ കൈവിട്ട് മുംബൈയിൽ നിന്ന് രോഹിത് ശർമ്മയെ എത്തിക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നീക്കം നടത്തുന്നതായാണ് സൂചന. ഇതിന് ബലം നൽകുന്നതാണ് മുഹമ്മദ് സിറാജിന്റെ പ്രതികരണം.
ഇസ്റ്റഗ്രാമിൽ ഹൃദയം തകരുന്ന ഇമോജിയാണ് താരം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. അതേസമയം ടി20 ലോകകപ്പിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് താരത്തെ വിഷമിപ്പിച്ചതെന്ന വാദങ്ങളും ഒരു കോണിലുണ്ട്. രോഹിത് ശർമ്മയെയോ വിരാടിനെയോ ടീമിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതാണ് തീരുമാനമെന്നും സൂചനകളുണ്ട്.
ആരാധകർ സിറാജിന്റെ പ്രതികരണത്തിൽ സംശയത്തിലാണ്. അതേസമയം സിറാജിനെ ഒഴിവാക്കുമെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും കലിപ്പിലായിട്ടുണ്ട്. എന്തായാലും ഔദ്യോഗിക പ്രതികരണങ്ങളാെന്നും ഒരു ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Mohammed Siraj’s Instagram story. pic.twitter.com/TSCqSCbshv
— Mufaddal Vohra (@mufaddal_vohra)