നടനും സംവിധായകനുമായ രാജ് ബി ഷെട്ടി നായകനായെത്തിയ ‘ടോബി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസംബർ 22 വെള്ളിയാഴ്ച മുതൽ സോണി ലിവിൽ പ്രദർശിപ്പിക്കും. തിയേറ്ററിൽ വൻ പ്രേക്ഷക സ്വീകാര്യതയും പ്രശംസയും നേടിയ ചിത്രമാണ് ടോബി. മലയാളികൂടിയായ നവാഗതനായ ബാസിൽ അൽചാലക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജ് ബി ഷെട്ടിയാണ്.
ടോബി ആരാണെന്ന ചോദ്യത്തിന് ഉത്തരം എന്ന രീതിയിലാണ് കഥ പറയുന്നത്. ദാമസ്കട്ടെ എന്ന കന്നഡ ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും ചിത്രത്തിലെ പശ്ചാത്തലത്തിന് കേരളവുമായി ഏറെ സാമ്യമുണ്ട്. ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.















