ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിന് മലയാള സനിമയിൽ നിറയെ ആരാധകരുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിലെ വിജയ ചത്രങ്ങളാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് തലവൻ. പോലീസ് കഥ പറയുന്ന ചിത്രം മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകൻ ജിസ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ഒരോ നിമിഷവും ഈഗോ കൂടുതൽ ശക്താമായിക്കൊണ്ടിരിക്കുന്നു എന്നാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ ബിജു മേനോൻ കുറിച്ചത്.
View this post on Instagram
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.