ലക്നൗ : തീവ്രവാദ ഫണ്ടിംഗ് കേസിൽ യുപിയിൽ ഒരാൾ അറസ്റ്റിൽ . 37 കാരനായ മുഹമ്മദ് അബ്ദുൾ അവൽ ആണ് പിടിയിലായത് . ന്യൂഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുപി എടിഎസ് ഇയാളെ പിടികൂടിയത്.
അനധികൃത നുഴഞ്ഞുകയറ്റ, മനുഷ്യക്കടത്ത് സംഘത്തിലെ അംഗമായ മുഹമ്മദ് അബ്ദുൾ ലക്നൗവിലെ നദ്‌വത്തുൽ ഉലമയിലെ മുൻ വിദ്യാർത്ഥിയായിരുന്നു. അസമിലെ ഗോൾപാറ സ്വദേശിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി മുഹമ്മദ് അബ്ദുൾ ഡൽഹിയിലെ ശ്രം വിഹാറിലെ ജാമിയ നഗർ ഓഖ്‌ലയിലാണ് മുഹമ്മദ് അബ്ദുൾ താമസിക്കുന്നത്.
എൻസിആർ, ഡൽഹി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 500-ലധികം ‘സംശയാസ്‌പദമായ’ ബാങ്ക് അക്കൗണ്ടുകൾ യുപി എടിഎസ് അന്വേഷിക്കുന്നുണ്ടായിരുന്നു . വിവരങ്ങൾ വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് സാമ്പത്തിക സഹായം നൽകി ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു മുഹമ്മദ് അബ്ദുൾ അടക്കമുള്ളവർ . ഇതിന്റെ അടിസ്ഥാനത്തിൽ 5 പ്രതികളെ എടിഎസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളിൽ മൂന്ന് ബംഗ്ലാദേശികളായ ആദിലുർ റഹ്മാൻ അസ്‌റഫി, താനിയ മണ്ഡല്, ഇബ്രാഹിം ഖാൻ, പശ്ചിമ ബംഗാളിൽ നിന്നുള്ള അബു ഹുറൈറ ഗാസി, ഷെയ്ഖ് നജിബുൾ ഹഖ് എന്നിവരും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട ആറാം പ്രതിയാണ് അബ്ദുൾ അവൽ.അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശ്, മ്യാൻമർ പൗരന്മാരുടെ പേരിൽ സ്വകാര്യ ബാങ്കിൽ തുറന്ന അക്കൗണ്ടുകളിലേക്ക് എൻ ജി ഒ നൽകുന്ന പണം മുഹമ്മദ് അബ്ദുൾ വഴിയാണ് കൈമാറുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിടെ സമാനമായ അക്കൗണ്ടുകളിലേക്ക് 20 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . ഈ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദ ഫണ്ടിംഗിനും ഉപയോഗിച്ചതായി യുപി എടിഎസ് സംശയിക്കുന്നുണ്ട്.















