കാസർകോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും സ്‌കൂൾ ബസിന് പിന്നിലിടിച്ച് അപകടം. പായ്നാച്ചി മൈലാട്ടിയിലാണ് അപകടം നടന്നത്. ബസുകൾ സ്‌കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കുട്ടികളെ വീടുകളിലെത്തിക്കാൻ പോകുന്നതിനിടെയാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.















