അയ്യപ്പഭക്തന്മാരുടെ അഭയസ്ഥാനമാണ് ശബരിമല . മാലയിട്ട് മല ചവിട്ടാൻ മണ്ഡലമാസത്തിൽ വിദേശത്ത് നിന്ന് പോലും ശബരിമലയിൽ അയ്യപ്പഭക്തർ എത്താറുണ്ട് . ശബരിമലയിലേതിന് സമാനമായ ചടങ്ങുകളോടെ ഓസ്ട്രേലിയയിലെ അയ്യപ്പഭക്തരും മഹത്തായ ഒരു ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട് . 1999 ലാണ് സിഡ്നി സിഡ്‌നി വെന്റ്‌വർത്ത്‌വില്ലെ അയ്യപ്പ ക്ഷേത്രം നിർമ്മിച്ചത് .
70 കളിലും 80 കളിലും കുടിയേറ്റക്കാരുടെ എണ്ണം ഇവിടെ ക്രമാനുഗതമായി വർദ്ധിച്ചു,. തുടർന്ന് ശ്രീലങ്കൻ, ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ നിരവധി ഉയർന്നു. ഓരോ വീടുകളും അയ്യപ്പഭക്തരും നടത്തിയിരുന്ന പൂജകൾ സാവധാനം ഒരു വലിയ സംഘടിത ചടങ്ങായി വളർന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകൾ അയ്യപ്പക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനവും എടുത്തു . .
പ്രാദേശിക മതവിശ്വാസികൾ പോലും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്താറുണ്ട് . നെയ്തേങ്ങയും , ഇരുമുടിക്കെട്ടുമൊക്കെയായി വ്രതം നോറ്റാണ് ഈ മണ്ഡലകാലത്ത് ഇവിടെ അയ്യപ്പഭക്തർ വരുന്നത് .ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസമാണ് സിഡ്‌നിയും അയ്യപ്പൻ ക്ഷേത്രവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം ഇവിടെ വേനൽക്കാലമാണ്. പടിപൂജ , നെയ്യഭിഷേകം ,മകരജ്യോതി ഉത്സവം എന്നിവയടക്കം ഇവിടെ നടത്താറുണ്ട്.മാത്രമല്ല എല്ലാ ഉത്രം നാളിലും ഇവിടെ വിശേഷാൽ പൂജകളും നടത്തുന്നുണ്ട് .















