നടൻ വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ‘മേരി ക്രിസ്മസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ട്രെട്രാവലർ ആയിരിക്കുമെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഇരു ഭാഷകളിലെയും ട്രെയിലറുകൾ തമ്മിലും വ്യത്യാസമുണ്ട്. തമിഴിലും ഹിന്ദിയിലും ചില കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളും വ്യത്യസ്തരാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പൂജയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
വിജയ് സേതുപതി ആദ്യം അഭിനയിച്ച ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും മേരി ക്രിസ്മസിനുണ്ട്. ജവാൻ നേരത്തെ റിലീസ് ആയെങ്കിലും വിജയ് സേതുപതി ആദ്യം അഭിനയിച്ച ഹിന്ദി ചിത്രം കത്രീനയോടൊപ്പമായിരുന്നു. പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.