ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്. മികച്ച രാജ്യാന്തര സിനിമാ വിഭാഗത്തിലെ നാമനിർദ്ദേശത്തിനായാണ് 2018 മത്സരിച്ചത്. എന്നാൽ 15 സിനിമകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേയ്‌ക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല.
88 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഔദ്യോഗിക എൻട്രിയായി മികച്ച രാജ്യാന്തര സിനിമാ വിഭാഗത്തിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. ഈ സിനിമകളെ 15 എണ്ണമായി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിൽ ഓസ്‌കർ അക്കാഡമിയിൽ അംഗങ്ങളായിട്ടുള്ളവർ വോട്ട് ചെയ്താണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഈ ഘട്ടത്തിലാണ് 2018 പുറത്തായിരിക്കുന്നത്.















