പത്തനംതിട്ട: ഗുണ്ടാവിളയാട്ടം തുടർന്ന് എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകർ. പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ പ്രവർത്തകരുടെ ആക്രമണം. കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി വ്യക്തമാക്കി. ഇന്ന് പുലർച്ചെ എബിവിപി പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണങ്ങൾ.