തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏറ്റവും പ്രധാനമായി ആചരിക്കുന്ന ദിവസങ്ങളിൽ ഒന്നായ സ്വർഗ്ഗവാതിൽ ഏകാദശി നാളെ ഡിസംബർ 23 ശനിയാഴ്ച. സാധാരണ വിഷ്ണുക്ഷേത്രങ്ങളിൽ രണ്ടു നടകൾ തുറക്കുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഭക്തർ വടക്കേ നടയോ കിഴക്കേ നടയോ വഴി ദർശനം തുടർന്ന് മറ്റൊരു നടയിലൂടെ പുറത്തേക്ക് ഇറങ്ങും.സ്വർഗ്ഗ വാതിൽ ഏകാദശി പ്രമാണിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പതിവുള്ള ദർശന ക്രമത്തിൽ മാറ്റം ഉണ്ടാകും..
ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം……
Read more at: https://janamtv.com/80794552/
തന്ത്രിയുടെ അനുവാദത്തോടുകൂടി കേശാദിപാദദർശനം അനുവദിക്കും. ശ്രീ കോവിലിലേക്കുള്ള വടക്കേനട പൊന്നും നടയായി അലങ്കരിക്കും. നിർമ്മാല്യദർശനം വെളുപ്പിനെ 2 30 മുതൽ ആണ്. തുടർന്ന് അഞ്ചു മുതൽ 6 15 വരെയും ഒൻപത് 30 മുതൽ 12 30 വരെയും ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതൽ 6 15 വരെയും ദർശനം ഉണ്ടാകും. ശേഷം രാത്രി എട്ടിന് സിംഹാസനാരൂഡനായി പൊന്നും ശീവേലി ഉണ്ടായിരിക്കും.
രാത്രി 9 15ന് ശേഷം വീണ്ടും ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കും. ഏകാദശികളിൽ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ആണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏറെ പ്രാധാന്യത്തോടെ കൂടി ആചരിക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് മാർഗ്ഗശീർഷം അഥവാ ആഗ്രഹായണ മാസത്തിൽ വരുന്ന ശുക്ലപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. വൈകുണ്ഠ ഏകാദശി ദിവസം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ കേശാദിപാദദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
Read more at: https://janamtv.com/80795450/
അതിനുള്ള സൗകര്യം ഭക്തർക്ക് ഒരുക്കുന്നതിന് വേണ്ടി ഏകാദശി ദിവസത്തേക്ക് തന്ത്രിയുടെ അനുജ്ഞയോടെ നിലവിലുള്ള ദർശന ക്രമം മാത്രമായി മാറ്റുകയായിരുന്നു.
തെക്കേ ഭാഗത്തുകൂടി പ്രവേശിച്ച് നരസിംഹമൂർത്തിയെ തൊഴുത് ഒറ്റക്കൽ മണ്ഡപത്തിന് സമയം പ്രവേശിച്ച് ഭഗവാന്റെ ശിരസ് മുതൽ പാദം വരെ തൊഴുതിറങ്ങുന്നതാവും നാളത്തെ ദർശന ക്രമം.ഇതുമൂലം ശനിയാഴ്ച സ്പെഷ്യൽ സേവാ ദർശനം ഉണ്ടായിരിക്കില്ല
സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ക്ഷേത്രത്തിൽ പതിവുള്ള അന്നദാനത്തിന് പുറമേ വ്രതം നോക്കുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ഉണ്ടായിരിക്കും.