ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവത്ത ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളത്തിനായി ഓഫീസുകളിലും മറ്റിടങ്ങളിലും വ്യാപകമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് വാട്ടർ കാൻ. പ്യൂരിഫൈ ചെയ്ത നല്ല ശുദ്ധമായ വെള്ളമെന്ന് കരുതി നാം കണ്ണുമടച്ച് ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. വെള്ളം നല്ലതാണെങ്കിലും അത് സൂക്ഷിക്കുന്ന കാനോ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കുപ്പിയിൽ നിറയ്ക്കുന്ന വെള്ളം സൂക്ഷിച്ചുവെക്കുന്ന കാൻ ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. 20 ലിറ്റർ വാട്ടർ കാനുകളിൽ നിന്ന് ഇനി വെള്ളമെടുക്കാൻ ഒരുങ്ങും മുൻപ് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കാരണം….
- പ്ലാസ്റ്റിക് കാനുകൾ ഉപയോഗിക്കുന്നത് അധികവും ബാധിക്കുന്നത് ദഹന വ്യവസ്ഥയെയാണ്. ഹോർമോൺ വ്യതിയാനവും ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. കാൻസർ, പിസിഒഎസ് പോലുള്ളവയ്ക്കും ഇത് വഴിവെക്കും
- പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.
- പ്ലാസ്റ്റിക് വാട്ടർ കാനുകൾ സൂര്യപ്രകാശമേറ്റാൽ പ്രശ്നം ഗുരുതമാക്കുന്നു. സൂര്യപ്രകാശമേൽക്കുന്നതോടെ ഡയോക്സിൻ എന്ന ഹാനികരമായ വിഷവസ്തു പുറത്തുവിടും. ഇത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
- പ്ലാസ്റ്റിക് കാനുകളിൽ നിന്ന് തുടർച്ചയായി വെള്ളം കുടിക്കുന്നത് കരള് കാൻസറിനും പുരുഷന്മാരിൽ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനും കാരണമാകും.
- പ്ലാസ്റ്റിക് വാട്ടർ ക്യാനുകൾക്ക് ഈസ്ട്രജൻ ഉത്പദിപ്പിക്കുന്ന ബിസ്ഫെനോൾ എ (ബിപിഎ) എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ കഴിയും. പ്രമേഹം, പൊണ്ണത്തടി, വന്ധ്യത പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ആർത്തവം നേരത്തെയാകാനും ഇത് കാരണമാകുന്നു.