തിരുവനന്തപുരം: സ്വർഗ്ഗവാതിൽ ഏകാദശി ദിവസമായ ഡിസംബർ 23 ശനിയാഴ്ച ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് ഏകാദശീ ഹരിവലം സംഘടിപ്പിക്കുന്നു. ശ്രീപദ്മനാഭ ഭക്തമണ്ഡലിയാണ് ഇതിനായി മുൻ കൈ എടുക്കുന്നത്
അനന്തശായിയായ ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് മഹാമന്ത്രജപത്തോടെ ക്ഷേത്രത്തിന്റെ പുറത്തെ പ്രദക്ഷിണപാതയിലൂടെ പ്രദക്ഷിണം ചെയ്യുന്നതാണ് ഏകാദശി ഹരിവലം. എല്ലാ ശുക്ലപക്ഷ ഏകാദശിക്കും വൈകിട്ട് 5.30 ന് ഇത് കിഴക്കേ ഗോപുര നടയിൽ നിന്ന് ആരംഭിക്കുന്നു.ശ്രീപദ്മനാഭസ്വാമിയുടെ ശംഖ -ചക്ര മുദ്രാങ്കിതമായ പതാകകള്‍ക്ക് അകമ്പടിയായി ആണ് ഈ ഹരിവലം നടത്തുക.
ഇക്കുറി സ്വർഗ്ഗവാതിൽ ഏകാദശി ദിവസം നടത്തുന്ന ഹരിവലം മഹാമന്ത്രജപ പ്രദക്ഷിണത്തിന്റെ വാർഷികം കൂടിയാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ കഴിയുന്നത്ര ഭജനോപകരണങ്ങളുമായി വൈകുനേരം 5pm ന് കിഴക്കേനടയിൽ എത്തിച്ചേരണം എന്ന് ശ്രീപദ്മനാഭ ഭക്തമണ്ഡലി അറിയിച്ചു.