മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദുൽഖർ സൽമാനും അമാൽ സുഫിയയും. ഇന്ന് ഇരുവരും 12-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സന്തോഷ വാർത്ത ദുൽഖർ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് വിവാഹ വാർഷികത്തിന്റെ സന്തോഷം ദുൽഖർ പങ്കിട്ടത്. പന്ത്രണ്ട് വർഷം കടന്നു പോയെന്ന് വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നും ദുൽഖർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
View this post on Instagram
‘ 12 വർഷം കഴിഞ്ഞിരിക്കുന്നു.. ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അതൊരു വലിയ സംഖ്യയായി തോന്നുന്നു. യാഥാർത്ഥ്യമെന്തെന്നാൽ നമ്മൾ ജീവിതം നയിക്കുന്നതിനിടെ വർഷങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല. എല്ലാ വർഷവും ഇതേ ദിവസമാണ്, ഇത്രയും വർഷങ്ങൾ കടന്നു പോയതായി ഞാൻ ചിന്തിക്കുന്നത് തന്നെ.
എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എന്റെ വിജയ പരാജയങ്ങളിലും നീ എനിക്കൊപ്പം നിന്നു. എല്ലാ കാര്യത്തിലും എനിക്കൊപ്പം ഒരു ചെറു ചിരിയോടെ നീ ഉണ്ടായിരുന്നു. നിന്റെ ആ സ്വഭാവമാണ് എന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ളത്. എന്റെ പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷികാശംസകൾ. ദുൽഖർ കുറിച്ചു.
2012 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2012 -ൽ തന്നെയായിരുന്നു ദുൽഖർ നായകനായി വെള്ളിത്തിരയിലും എത്തിയത്. ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളായി ദുൽഖർ മാറിയിരിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുൽഖർ സജീവമായി ഉണ്ട്.















