എറണാകുളം: കഴിഞ്ഞ ദിവസം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദിവ്യാംഗനായ വയോധികൻ പൊള്ളലേറ്റു മരിച്ചു. കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് ബാബു കെ എന്നയാളാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായതിന് ശേഷമായിരുന്നു കെട്ടിടത്തിന് ഉള്ളിൽ നിന്നും ബാബുവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അങ്കമാലി കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ യൂണിറ്റുകളാണ് തീയണച്ചത്.