വയനാട്: താമരശേരി ചുരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷം. ചുരത്തിലെ ആറാം വളവിൽ ലോറി തകരാറിലായി നിന്നതോടെയാണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്. ഇന്ന് പുലർച്ചെ താമരശേരി ചുരത്തിലെ ആറാം വളവിലെത്തിയ ചരക്കു ലോറി ജോയിന്റ് പൊട്ടി നിൽക്കുകയായിരുന്നു. ഇതോടെ ചുരം കയറുന്ന മറ്റു യാത്രക്കാർ വാഹനത്തിൽ ആവശ്യമായ ഇന്ധനം കാണണമെന്നും കയ്യിൽ ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കരുതണമെന്നും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും അറിയിച്ചു.
കുടുങ്ങി കിടക്കുന്ന ലോറിയുടെ തകരാറുകൾ പരിഹരിക്കുന്നതിനായിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗതാഗത കുരുക്ക് നീക്കം ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ലൈൻ ട്രാഫിക് കർശനമായി പാലിക്കാനും നിര തെറ്റിയുള്ള ഡ്രൈവിംഗിനെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു















