പാലക്കാട്: അട്ടപ്പാടി വട്ടലക്കിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു. ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ കാട്ടാന വീണത്. കൂട്ടമായി വന്നപ്പോൾ വഴിതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ അഗളി ആർ ആർ ടിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ച് കിണർ വലുതാക്കി കാട്ടാനയെ പുറത്തെത്തിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.