ഭോപ്പാൽ : പ്രലോഭനങ്ങളിൽപ്പെട്ട് മതം മാറിയവർ ചതി മനസിലാക്കി തിരികെ ഹിന്ദുമതത്തിലേയ്ക്ക് . മദ്ധ്യപ്രദേശിൽ നിന്നുള്ള 72 പേരും, മഹാരാഷ്ട്രയിൽ നിന്നുള്ള 80 പേരുമാണ് തിരികെ സനാതനധർമ്മത്തിലേയ്ക്കെത്തിയത് .
മധ്യപ്രദേശിലെ ബേതുൾ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലകളുടെ അതിർത്തിയിലുള്ള 12 ഗ്രാമങ്ങളിൽ നിന്നുള്ള 150 ഓളം പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേയ്ക്ക് തിരികെ എത്തിയത് . ഇവരിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. സാവൽമേന്ദയിലെ രാംദേവ് ബാബ സൻസ്ഥാനിൽ വച്ചാണ് ഹവനം അടക്കമുള്ള ചടങ്ങുകൾ നടത്തി , ഗംഗാജലം സ്വീകരിച്ച് ഇവർ ഹൈന്ദവ മതം ഉൾക്കൊണ്ടത്.
ക്രിസ്ത്യൻ മിഷനറിമാരാണ് തങ്ങളെ മതം മാറ്റാൻ പ്രേരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. ഓരോ കുടുംബത്തിനും 20,000 രൂപ വീതം നൽകി. അത്യാഗ്രഹം നിമിത്തം ഞങ്ങൾ മതം മാറി . വളകൾ ധരിക്കാനോ സിന്ദൂരം ധരിക്കാനോ അനുവദിച്ചില്ല. ഞങ്ങളുടെ വീടുകളിൽ നിന്നും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഫോട്ടോകളും വിഗ്രഹങ്ങളും നീക്കം ചെയ്തു . എന്നാൽ മതം മാറിയ ശേഷം ഇവരെ ആരെയും കണ്ടിട്ടില്ല . പണമോ ജോലിയോ കിട്ടിയില്ല. ഞങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നി. ഞങ്ങളുടെ ബന്ധുക്കൾ പോലും ഞങ്ങളെ ഉപേക്ഷിച്ചു- മതം മാറിയവരിൽ ഒരാളായ മഹാദേവ് സലാമെ പറഞ്ഞു.
ഇത്തരക്കാരെ തിരിച്ചറിയാനും മാനസികമായി ഇവരെ നേരിടാനും ഇനി തങ്ങൾ തയ്യാറാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്.