ദക്ഷിണേശ്വരം - മഹാകാളിയുടെ കളിയരങ്ങ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

ദക്ഷിണേശ്വരം – മഹാകാളിയുടെ കളിയരങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 08:56 am IST
FacebookTwitterWhatsAppTelegram

അലകൾ ഞൊറിഞ്ഞുകുത്തി പായുമ്പോഴും ദക്ഷിണേശ്വരത്തെത്തിയാൽ ഹൂഗ്ലി കടവേറി വന്നുയർന്നു നോക്കും. ചിലപ്പോൾ തീരത്തെ വെറുംമണ്ണിൽ അദ്ദേഹം ശയിക്കുകയാണെങ്കിൽ ആ പാദങ്ങളെ അവൾക്കൊന്നു പുണർന്നു പോകാം. അദ്ദേഹം അങ്ങനെയൊക്കെയാണ്, നദിക്കരയിലെ ചെളിയിൽ കിടന്നുരുണ്ട് വിലപിക്കും, അമ്പല വരാന്തയിൽ നടക്കുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിച്ചിരിക്കും ഭവതാരിണിയുടെ മുന്നിൽ ചെന്നു കളി തമാശകൾ പറയും പരിഭവങ്ങൾ പങ്കു വയ്‌ക്കും, മുദ്രകളും മന്ത്രങ്ങളും മറന്നു നിവേദ്യ വസ്തുക്കളുരുട്ടി ദേവിയുടെ നേർക്കു നീട്ടും. ദത്താത്രേയനാണോ ഈ മനുഷ്യരൂപി?

” ഈശ്വരാനുഗ്രഹാദേവ പുംസാമദ്വൈത വാസനാ… “

അവധൂതഗീതയ്‌ക്ക് ഭാഷ്യമൊരുങ്ങുന്നു.
ചിലപ്പോൾ ഭവതാരിണിയുടെ തൃക്കൈകൾ പിടിച്ച് പാട്ടു പാടി നൃത്തം വയ്‌ക്കും. വൃന്ദാവനത്തിലെ ഗോപികമാരെ പോലെ പ്രേമപാരവശ്യത്തോടെ കാർവർണ്ണന്റെ തിരുനടയിൽ പ്രേമസംഗീതമാലപിക്കും. തിരുനടയിൽ തൊഴാനെത്തിയിരിക്കുന്നവരുടെ മനസ്സിലപ്പോൾ ഭക്തിരസ വാഹിനിയായി രാധാമാധവമാടും. ചൈതന്യ മഹാപ്രഭു അവതാരം ചെയ്തതോ?..

” സാ ത്വസ്മിൻ പരമപ്രേമരൂപാ…. “

ഭക്തി വ്യാഖ്യാനിക്കുകയാണ് അദ്ദേഹം.
അല്ലെങ്കിൽപിന്നെ മുറിയിലെ തല്പത്തിലിരുന്ന് അവിടെയെത്തിയ പണ്ഡിതരോട് സംവദിക്കും. പല ചിന്താധാരകളും പല ദർശനങ്ങളും ഉപരിതലത്തിലെ വൈരുദ്ധ്യങ്ങളിൽ അവിടെ വിഭജിച്ചു നിൽക്കുമ്പോൾ ഉൾപ്പൊരുൾ അറിയുന്ന മഹാഗുരു ലളിതമായി അവ വിവരിച്ചു ആഴങ്ങളിലെ ഏകത്വം ബോധിപ്പിക്കുന്നു. ശങ്കര ഭഗവദ്പാദരാണോ എന്നുകൂടി സന്ദേഹിക്കാം.

” സ്വ സ്വരൂപാനുസന്ധാനം ഭക്തിരിത്യാഭിധീയതേ….. “

പലമാനവ ഹൃദന്തങ്ങളിൽ പ്രകാശം നിറയ്‌ക്കുകയാണ് ആ പൊണ്മണി ദീപം.
അതു ശ്രീരാമകൃഷ്ണ പരമഹംസരാണ്…
സ്ഥിരോത്സാഹിയും സുഭഗനുമായൊരു ചെറുപ്പക്കാരൻ ഇടയ്‌ക്കിടയ്‌ക്ക് ദക്ഷിണേശ്വരത്തെത്തുന്നുണ്ട്. അവനെത്തിയാൽ അദ്ദേഹം ഹാർദ്ദമായി സ്വീകരിച്ചു അരികത്തിരുത്തും. യുക്തി ബോധംകൊണ്ട് മൂർച്ച കൂട്ടിയ പ്രജ്ഞയാൽ ‘ നേതി നേതി ‘ എന്നു ചൊല്ലി ആ ചെറുപ്പക്കാരൻ അന്വേഷിക്കുന്നതെന്തോ, പരമഹംസന്റെ ശുഷ്കഹസ്തംകൊണ്ടുള്ള കേവല സ്പർശത്തിൽ ‘ കരതലാമലകം ‘ പോലെ അവനറിയുന്നു. നരേൻ… നരേന്ദ്രനാണ് ആ യൗവ്വനയുക്തൻ. മാറിയൊരിടത്തു ധവളവസ്ത്രമണിഞ്ഞു ധ്യാനനിരതയായി ശാരദാദേവിയുമുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസരുടെ തിരുവായ് മൊഴികൾ ഒന്നൊഴിയാതെ അരികിലിരുന്നു മാസ്റ്റർ മഹാശയൻ തന്റെ ഡയറിയിൽ കുറിക്കുന്നു. കാലമിത്ര കടന്നിട്ടും കലർപ്പില്ലാതെ പകർത്തിയെടുത്ത ആ പ്രബോധനങ്ങൾ എത്രായിരങ്ങൾക്ക് അകത്തു പ്രകാശം പരത്തുന്നു, ഹന്ത ഭാഗ്യം ജനാനാം!!!

ശ്രീരാമകൃഷ്ണ ലീലാമൃതത്തിൽ പ്രവഹിക്കാൻ തുടങ്ങിയിട്ട് കാലമേറെയാകുന്നു. വായനക്കാരനെ ദക്ഷിണേശ്വരത്തെ ഗുരുവിന്റെ സവിധത്തിലെ ശ്രോതാവാക്കാൻ തക്ക മാസ്മരികതയുണ്ട് മാസ്റ്റർ മഹാശയന്റെ രേഖപ്പെടുത്തലുകൾക്ക്.ഹൂഗ്ലിയെ പോലെ ഞാനുമെത്രയോ തവണ ആ ഗുരുപാദങ്ങൾ പുണർന്നിരിക്കുന്നു. ഇനിയിപ്പോൾ ദക്ഷിണേശ്വരത്തു ചെന്നാൽ എന്റെ കണ്ണുകൾക്ക്‌ പകർത്താൻ കഴിയുന്ന കാഴ്ചകളൊന്നും മഹാശയന്റെ വാക്കുകൾ എന്റെ മനസ്സിൽ പകർത്തിവച്ച ദക്ഷിണേശ്വരകാഴ്ചകൾക്ക് മേലേ ആകില്ല. പലതവണ കൊൽക്കട്ട സന്ദർശിച്ചപ്പോഴും ദക്ഷിണേശ്വരത്തു പോകാൻ ഞാൻ താത്പര്യം കാണിക്കാതിരുന്നതും അതുകൊണ്ടു തന്നെ.

ആകസ്മികമായൊരു യാത്ര
ഹൗറയിൽ നിന്ന് ആസ്സാമിലേക്കുള്ള തീവണ്ടി പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിയുണ്ടായിരുന്നു, അങ്ങനെ ഒരു സന്ദർഭത്തിൽ പെട്ടെന്നുണ്ടായ തീരുമാനമാണ് ദക്ഷിണേശ്വരത്തേക്കുള്ള യാത്ര. ഹൗറ സ്റ്റേഷന് മുന്നിലുള്ള ബസ്സ്റ്റേഷനിൽ ദക്ഷിണേശ്വരത്തേക്കുള്ള ബസ് അന്വേഷിച്ചു നടക്കുമ്പോൾ ഒറീസ്സ സ്വദേശികളായ രണ്ടു യുവാക്കൾ സഹയാത്രികരായി കൂടെകൂടി. അവധി ദിവസം ആഘോഷിക്കാൻ കൊൽക്കട്ടയിൽ എത്തിയ അവരെ ദക്ഷിണേശ്വരത്തേയ്‌ക്ക് വഴികാട്ടാനുള്ള ചുമതല നടാടെ അവിടെ പോകുന്ന എന്നിൽ നിക്ഷിപ്തമായിരിക്കുന്നു. ഹൗറ സ്റ്റേഷനിൽ നിന്ന് പത്തു കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്ത് ഹൂഗ്ലിയുടെ കിഴക്കേ കരയിലുള്ള ദക്ഷിണേശ്വരത്തെത്തി. നെറുകയിൽ ഒരു സിംഹ രൂപം സ്ഥാപിച്ച മുഖ്യ കവാടം കടന്നുചെന്നാൽ വിശാലമായ ക്ഷേത്രഭൂമി, മഹാനഗരം മന്ത്രങ്ങളുരുവിട്ട് ധ്യാനത്തിലാഴുകയാണ് ഇവിടെ. ക്ഷേത്ര സങ്കേതത്തിനു അതിർത്തി തീർക്കുന്ന വടക്കു ദിക്കിലെ കാര്യാലയനിരകളുടെ അടുത്ത് ഭാണ്ഡമിറക്കിവച്ചു. ചെരുപ്പും ബാഗും എന്നല്ല മൊബൈലും ക്യാമറയുമടക്കമുള്ള ബാധ്യതകൾക്ക് ഇനി അകത്തേയ്‌ക്ക് പ്രവേശനമില്ല.


ഭവതാരിണിയുടെ കോവിൽ
ബംഗാളിൽ പൊതുവേ കാണാറുള്ള മൂന്നു വിശേഷ വാസ്തു ശൈലികളിലൊന്നായ രത്നശൈലിയിലുള്ളതാണ് ഭവതാരിണിയുടെ ശ്രീകോവിൽ. നൂറടി ഉയരമുള്ള ഗർഭഗൃഹത്തിന്റെ ഒത്തമുകളിൽ വലിയ മകുടവും അതിനെചുറ്റിപ്പറ്റി അതിലും ചെറിയ എട്ടു മകുടങ്ങളുമടങ്ങുന്ന നവരത്ന വാസ്തു ശൈലി. ഗർഭഗൃഹത്തിന് മുന്നിലുള്ള വാതിൽ കൂടാതെ പാർശ്വങ്ങളിലുള്ള വാതിലുകളൊന്നിൽകൂടി പുറമേ നിന്ന് ഭവതാരിണിയുടെ രൂപം കണ്ടു. ആയിരം ദളങ്ങളുള്ള രജതകമല പീഠത്തിന്മേൽ ശയിക്കുന്ന മഹാദേവ ദേഹത്തിൽ കാലൂന്നി നാല് തൃക്കൈകളോടെ നിൽക്കുന്ന ദക്ഷിണകാളികാ രൂപം. മഹാദേവ രൂപം വെണ്ണക്കല്ലിലും കാളീരൂപം കാർവർണ ശിലയിലുമാണ്. അഞ്ജനവർണ്ണമാർന്ന തിരുമുഖത്തു ദന്ത ധാവള്യവും തിരുനാവിന്റെ ചെന്നിറവും അകലത്തിൽ നിന്നു കാണുമ്പോഴും നന്നായി തിരിച്ചറിയുന്നു. അഭയ വരദ മുദ്രകൾ അണിയുന്ന വലം കൈകൾ. അഹന്തയുടെ അന്ത്യം പ്രതീകമാകുന്ന അറുത്ത ശിരസ്സും അഖണ്ഡ ജ്ഞാനത്തിന്റെ സ്ഥൂലരൂപമായി വക്രഖഡ്ഗവും ഇടംകൈകളിൽ. പീഠത്തിനരികിൽ ഒരു ഗണേശ രൂപമുണ്ട്. പീഠത്തിന് മുന്നിൽ ശ്രീരാമകൃഷ്ണ ദേവന്റെ വെള്ളിയിൽ തീർത്ത ശില്പവും. കുറുനരി, സിംഹം, കാള, പല്ലി എന്നീ ജീവികളുടെ ലോഹരൂപങ്ങൾ ഭവതാരിണിക്ക് ചുറ്റും കാണുന്നു, ‘

ആബ്രഹ്മകീട ജനനി ‘!!!
ഗർഭഗൃഹത്തിനു മുന്നിലെ നടമന്ദിരം പ്രാർത്ഥനാമുഖരിതമാണ്. സന്ദർശകരുടെ ബാഹുല്യം വളരെയുള്ളതുകൊണ്ടു കുറച്ചു നിമിഷങ്ങൾ മാത്രമേ ശ്രീകോവിലിനു മുന്നിൽ ചിലവിടാൻ സാധിച്ചുള്ളൂ.
മറ്റു ദേവ സാന്നിധ്യങ്ങൾ
ഭവതാരിണിയുടെ നട തൊഴുതിറങ്ങി നേരെ പോയത് തൊട്ടു പുറകിലായുള്ള വൈഷ്ണവാലയത്തിലേക്കു. ബംഗാളിലെ ദലൻ വാസ്തു ശൈലിയിലാണ് ഈ ഉപദേവാലയം നിർമ്മിച്ചിരിക്കുന്നത്. രാധാസമേതനായ വേണുഗോപാലമൂർത്തിയാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറുമാറി പന്ത്രണ്ടു ശിവാലയങ്ങൾ ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു നിലകൊള്ളുന്നു. ബംഗാളി ചാല വാസ്തു ശൈലിയിൽ ഒരേ അളവിൽ നിർമ്മിച്ച ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിൽ മഹാകാൽ, വൈദ്യനാഥ്, സോമനാഥ്, മല്ലികാർജ്ജുന തുടങ്ങിയ നാമങ്ങളിൽ ശൈവ ഭാവങ്ങൾ സാന്നിധ്യമാകുന്നു. വടക്കേ ദിക്കിൽ ശ്രീരാമകൃഷ്ണ പരമഹംസന്റെ മുറിയും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

ദക്ഷിണേശ്വര ചരിതം

കൊൽക്കട്ടയുടെ തീരദേശ മേഖലയിൽ മേൽക്കോയ്മയുണ്ടായിരുന്ന ഒരു ജമീൻദാർ കുടുംബത്തിലെ ബാബു രാജ ചന്ദ്രദാസിന്റെ സഹധർമ്മിണിയായിരുന്ന രാസമണി ദേവി ബംഗാളിന്റെ സാംസ്‌കാരിക ചരിത്രത്തിൽ അവിസ്മരണീയായ വ്യക്തിത്വമാണ്. വെളിച്ചം കടക്കാത്ത നാലു ചുവരുകൾക്കുള്ളിൽ ലോകമൊതുക്കാൻ വിധിക്കുന്ന വൈധവ്യത്തിനു ആജ്ഞാനുവർത്തിയായിരുന്നില്ല ആ മഹിളാമണി. ജമീൻദാറായിരുന്ന ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ചുമതലകൾ അവറേറ്റെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി. ബ്രിട്ടീഷുകാരുടെ ആവിക്കപ്പലുകളുടെ പ്രയാണം കൊൽക്കട്ടയിലെ മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനത്തിന് വിലങ്ങു തടിയായിമാറിയപ്പോൾ അവർ ചുമത്തിയ നികുതിഭാരം കൊണ്ടു കടൽതൊഴിലാളികളുടെ ജീവിതം ദുസ്സഹമായപ്പോൾ, ബ്രിട്ടീഷുകാരുടെ കപ്പലുകൾ ഉപരോധിച്ചു ഭരണകൂടത്തിന്റെ അനീതിപൂർവ്വകമായ നടപടി നിർത്തലാക്കാൻ അന്ത്യ ശാസന നൽകിയതു രാസമണിയുടെ നേതൃത്വമായിരുന്നു. രാസമണി ദേവിയുടെ ഭവനത്തിലെ പ്രാർത്ഥനാപൂർണമായൊരു സന്ധ്യയിൽ പ്രതികാരബുദ്ധിയോടെ ആക്രമിക്കാനെത്തിയ ബ്രിട്ടീഷ് പടയാളികളെ അവർ ആയുധമെടുത്തു നേരിട്ടു.തീരദേശ വാസികളുടെയും കടൽ തൊഴിലാളികളുടെയും നട്ടെല്ലും നാവുമായി മാറി രാസമണി ദേവി. തദ്ദേശീയർ സ്നേഹാദരങ്ങളോടെ അവരെ ‘ റാണീ ‘ എന്നു വിളിച്ചു. ഒരിയ്‌ക്കൽ ബന്ധുജനങ്ങൾക്കൊപ്പം ഗംഗയിലൂടെ കാശിയിലേക്ക് തീർത്ഥാടനം നടത്താൻ അവർ തീരുമാനിച്ചു. അതിനു വേണ്ടി നൗകകൾ അടക്കമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കി. പോകുന്നതിന്റെ തലേദിവസം അവർക്കു മഹാകാളിയുടെ സ്വപ്നദർശനമുണ്ടായി.

കൊൽക്കട്ടയിൽ നിന്നും ദൂരങ്ങൾ താണ്ടി തീർത്ഥാടനത്തിനു പോകേണ്ടതില്ലെന്നും ഹൂഗ്ലിയുടെ കിഴക്കൻ തീരത്തു കാളീക്ഷേത്രമൊരുക്കി നിത്യപൂജ ചെയ്താൽ മതിയെന്നുമായിരുന്നു അവരുടെ ഇഷ്ടദേവതയുടെ അരുളപ്പാട്. കാശിയിലേക്കുള്ള യാത്ര റാണി രാസമണി ഉപേക്ഷിച്ചു. ഹൂഗ്ലിയുടെ കിഴക്കൻ തീരത്തു അവർ ഭൂമി വിലകൊടുത്തു വാങ്ങി 1847 ൽ ക്ഷേത്രനിർമ്മാണം ആരംഭിച്ചു. പ്രതിഭാശാലികളായ ശില്പികളെ വരുത്തിച്ചു പതിനൊന്നു ലക്ഷം രൂപ ചിലവാക്കി എട്ടു വർഷംകൊണ്ടു ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി. 1855 മെയ്‌ 31 നു ക്ഷേത്രത്തിൽ പ്രതിഷ്ഠകർമ്മം നിർവ്വഹിക്കപ്പെട്ടു. ഭാരതത്തിന്റെ പല ദിക്കിൽ നിന്നും ഒരു ലക്ഷത്തോളം താന്ത്രികർ ആ ശുഭമുഹൂർത്തത്തിൽ ദക്ഷിണേശ്വരത്തു എത്തിചേർന്നിരുന്നു. കാളീ ക്ഷേത്രത്തിലെ നിത്യപൂജയ്‌ക്ക് നിയോഗിക്കപ്പെട്ടത് കാമാർപൂക്കൂറിൽ നിന്നു വന്ന രാംകുമാർ ചാതോപാധ്യായ. രാസമണിയുടെ ആഗ്രഹമനുസരിച്ചു നിർമ്മിച്ച പുതിയ ക്ഷേത്രത്തിൽ പൂജ നടത്തുവാൻ കൊൽക്കട്ടയിൽ പലരും വിസമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാംകുമാർ ചാതോപാധ്യായ ഈ കർമ്മം ഏറ്റെടുക്കുന്നത്. അദ്ദേഹം ദക്ഷിണേശ്വരത്തെത്തി ഒരു മാസം കഴിഞ്ഞപ്പോൾ ഇളയ സഹോദരൻ ഗദാധർ കൂടി അവിടെ വന്നു ചേർന്നു. മൂത്ത സഹോദരൻ മഹാകാളിക്ക് പൂജകൾ ചെയ്യുമ്പോൾ ഇളയ സഹോദരൻ രാധാകൃഷ്ണ സന്നിധിയിൽ പൂജകൾ ചെയ്തു പോന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ രാംകുമാർ ചാതോപാധ്യായ മൃതിയടഞ്ഞു. രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരനെ മഹാകാളിയുടെ മുഖ്യ പുരോഹിതനായി രാസമണിദേവി നിയോഗിച്ചു. പുതിയ പൂജാരി മഹാകാളിയോടുള്ള അകമഴിഞ്ഞ ഭക്തികൊണ്ട് സ്വയംമറന്നു പൂജ ചെയ്യുമ്പോൾ പലപ്പോഴും പാരമ്പര്യ ക്ഷേത്രതന്ത്ര വിധികളിൽ നിന്നു വഴിമാറിപോയിരുന്നു. അതു കണ്ടവരും കേട്ടവരും പരാതികളുമായി രാസമണിദേവിയുടെ മുന്നിലെത്തിയെങ്കിലും, തന്റെ ഇഷ്ട ദേവതയുടെ ചൈതന്യം അഭൂതപൂർവ്വമായി ക്ഷേത്രഭൂവിൽ നിറയുന്നത് അവർ തിരിച്ചറിഞ്ഞിരുന്നു. അവരുടെ നാഴികൾക്കളന്നെടുക്കാൻ ആകുന്ന വ്യക്തിപ്രഭാവമല്ല പുതിയ പൂജാരിയുടേതെന്നു കാളീ ഭക്തയായ റാണി രാസമണി മറ്റാരിലും നന്നായി തിരിച്ചരറിഞ്ഞിരുന്നു.

ആ പൂജാരി പിന്നീട് ശ്രീരാമകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി, അവിടത്തെ മഹാകാളി ഭവതാരിണിയെന്നും. എല്ലാം ഭവതാരിണിയുടെ നിശ്ചയം തന്നെ. റാണി രാസമണിയെക്കൊണ്ട് ക്ഷേത്രമുണ്ടാക്കിച്ചതും കമാർപുക്കൂറിൽ നിന്നും രാമകൃഷ്ണനെ അവിടെ എത്തിച്ചതും അവൾ തന്നെ. പരമഭക്തന്റെ അദ്ധ്യാത്മമാർഗത്തിൽ അർക്കപ്രഭയായിരുന്നതും അവൾ തന്നെ. തോതാപുരിയും ഭൈരവിബ്രാഹ്മണിയും ദക്ഷിണേശ്വരത്തെത്തി രാമകൃഷ്ണന്റെ യാത്രയ്‌ക്ക് ത്വരകമായി തീർന്നതും ഭവതാരിണിയുടെ നിശ്ചയം. നരേന്ദ്രനെ വിവേകാനന്ദൻ ആക്കിയതും അവൾ തന്നെ…….
വേണുഗോപാലമൂർത്തിയുടെ മന്ദിരത്തിനു മുന്നിലെ വരാന്തയിൽ ഇരിക്കുമ്പോൾ കണ്ണുകൾ താനേ അടഞ്ഞു. ഒന്നര നൂറ്റാണ്ടു പുറകിലോട്ട് എന്നെ നയിക്കുകയാണ് മാസ്റ്റർ മഹാശയൻ….

എഴുതിയത്
രവിശങ്കർ

Tags: SUBSri Ramakrishna ParamahamsaDakshineswar Kali Temple
ShareTweetSendShare

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies