ശ്രീനഗർ: ജമ്മുകശ്മീരിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരാക്രമണം. ഓഫീസർ റാങ്കിൽ വിരമിച്ച മുഹമ്മദ് ഷാഫിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബാരാമുള്ളയിലെ ഷീരിയിലെ ഗണ്ട്മുള്ളയിൽ വെച്ചായിരുന്നു സംഭവം. പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രദേശവാസികൾക്ക് സൈന്യം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രജൗരിയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ഒളിയാക്രണം നടത്തിയിരുന്നു. ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.