തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്മസ് ദൈവമഹിമയുടെ മഹത്തരമായ സ്തുതിയാണെന്ന് ഗവർണർ ആശംസിച്ചു. ക്രിസ്മസ് ആഘോഷത്തിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ. അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു”. – ഗവര്‍ണർ ആശംസയിൽ പറഞ്ഞു