പത്തുവര്‍ഷത്തിന് ശേഷമുള്ള ആദ്യ തോല്‍വിയാണ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കുണ്ടായത്. എന്നാല്‍ അതിന്റെ വിഷമമൊന്നും കളത്തില്‍ കാണിക്കാതെ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് ഓസീസ് നായിക അലീസ ഹീലി. ഇന്ത്യന്‍ വനിതകളുടെ ചരിത്ര വിജയാഘോഷം ക്യാമറയില്‍ പകര്‍ത്തിയാണ് ഓസീസ് വനിത ക്രിക്കറ്റിനൊപ്പം ആരാധക മനസുകളും കീഴടക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഇതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചു.
ഒരു പതിറ്റാണ്ടിനിടെ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് അലീസ ഹീലി. 1977 ന് ശേഷം ഇന്ത്യക്കെതിരെ ആദ്യമായാണ് ഓസ്‌ട്രേലിയ തോല്‍ക്കുന്നത്. കടുത്ത വേദനയിലും അതൊക്കെ മാറ്റിവച്ച് താരം ചെയ്ത പ്രവൃത്തിയെ വാഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിന്റെ ഉത്തമ ഉദാഹരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പുകഴ്‌ത്തല്‍.
Alyssa Healy, what a woman 🫶#INDvAUS pic.twitter.com/x4ZzAYjRU8
— Australian Women’s Cricket Team 🏏 (@AusWomenCricket)















