ചരിത്ര താളുകളില്‍ സുവര്‍ണലിപികളില്‍ ഇന്ത്യന്‍ വനിതകള്‍ കൊത്തിയ വിജയത്തില്‍ കൈയൊപ്പ് ചാര്‍ത്തിയത് സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ഥാന. എട്ടുവിക്കറ്റിനാണ് ഓസ്ട്രേലിയ ഉയര്‍ത്തിയ 75 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. വാങ്കെഡെ സ്റ്റേഡിയത്തിലാണ് ക്രിസ്മസ് തലേന്ന് ചരിത്രം പിറന്നത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗ്സുമാണ് രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ നിന്നത്.
ജെസ് ജൊനാസനെ സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് ഒരു ബൗണ്ടറി കടത്തിയാണ് സ്മൃതി ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചത്. 18-ാം ഓവറിലായിരുന്നു അവസ്മരണീയ നിമിഷം.നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ജെമീമ ഓടിയെത്തി വൈസ് ക്യാപ്റ്റനെ വാരിപുണര്‍ന്നാണ് വിജയം ആഘോഷിച്ചത്. 38 റണ്‍സായിരുന്നു സ്മൃതിയുടെ സമ്പാദ്യം. ജെമീമ 12 റണ്‍സുമെടുത്തു.
ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ പരിശീലകന് അമോല്‍ മുസുംദാറും സപ്പോര്‍ട്ട് സ്റ്റാഫും നായിക ഹര്‍മ്മന്‍ പ്രീത് കൗറും ആഘോഷിക്കുന്നതും കാണാം. ഇതിന് പിന്നാലെ സ്റ്റേഡിയത്തിലെത്തിയ കാണികള്‍ക്ക് നന്ദിപറയാനും താരങ്ങള്‍ മറന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയെ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.
𝙃𝙄𝙎𝙏𝙊𝙍𝙔 𝙄𝙉 𝙈𝙐𝙈𝘽𝘼𝙄! 🙌#TeamIndia women register their first win against Australia in Test Cricket 👏👏
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/R1GKeuRa69
— BCCI Women (@BCCIWomen) December 24, 2023
“>