രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സസ്പൻസ് മിസ്റ്ററി ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ തുടങ്ങി താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഞ്ജുഷയാണ് വസ്ത്രാലങ്കാരം ചെയ്യുന്നത്. ഇരട്ടയിലൂടെ ശ്രദ്ധേയനായ വിജയ്കൃഷ്ണൻ ആണ് ഛായാഗ്രഹണം. ഉദയ് രാമ ചന്ദ്രനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും എബി സാൽവിൻ തോമസ് ആണ്. മേക്കപ്പ് രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽ സ്- ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്. ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും.















