കൊൽക്കത്ത ; കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് ഇന്ന് മഹത്തായ ലോകറെക്കോർഡുകൾക്കാണ് സാക്ഷ്യം വഹിച്ചത് . ഒന്നരലക്ഷത്തോളം പേരാണ് ഇന്ന് ഇവിടെ ഒന്നിച്ചിരുന്ന് ഒരേ സ്വരത്തിൽ ഭഗവദ് ഗീത ചൊല്ലിയത് . ലോകോ കാന്തേ ഗീതാ പാത എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിച്ചത് . നിരവധി ലോക റെക്കോർഡുകളും ഈ പരിപാടി നേടിയെടുത്തത് .
അഖില ഭാരതീയ സംസ്‌കൃത പരിഷത്തും മോത്തിലാൽ ഭാരത് തീർഥ് സേവാ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തുനിന്നും ലോകത്തുനിന്നും 300-ലധികം സന്യാസിമാർ കൊൽക്കത്തയിൽ എത്തിയിരുന്നു. 1.30 ലക്ഷം പേർ ഇതിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നു . 60,000 പാഞ്ചജന്യങ്ങളാണ് ഒരുമിച്ച് മുഴങ്ങിയത് . പലരും കാവിയണിഞ്ഞാണ് എത്തിയത് . വീഡിയോ പശ്ചിമ ബംഗാൾ ബിജെപി നേതാവ് കമൽ സിംഗ് പങ്കുവെച്ചു . പ്രധാനമന്ത്രിയും പരിപാടിയെ അഭിനന്ദിച്ചു.















