കരിയിറിൽ ഒരു പുത്തൻ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് നടൻ രാം ചരൺ തേജ. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ഐഎസ്പിഎൽ) ഹൈദരാബാദ് ടീമിനെ സ്വന്തമാക്കി കായിക രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ച് നടൻ രാം ചരൺ. താരം തന്നെയാണ് ആരാധകരുമായി ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്റെ ഉടമയായതിൽ സന്തോഷമുണ്ടെന്ന് രാം ചരണ് എക്‌സിൽ കുറിച്ചു.
Excited to announce my ownership of Team Hyderabad in the Indian Street Premier League!
Beyond cricket, this venture is about nurturing talent, fostering community spirit, and celebrating street cricket’s essence.
Join me as we elevate Hyderabad’s presence in the ISPL,… pic.twitter.com/DQA29n18qp
— Ram Charan (@AlwaysRamCharan) December 24, 2023
‘വരാനിരിക്കുന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ലീഗ് യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് വലിയൊരു അവസരമായിരിക്കും.ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദിന്റെ സാന്നിദ്ധ്യം അവിസ്മരണീയമാക്കാൻ എനിക്കൊപ്പം നിങ്ങളുമുണ്ടാകണം’. രാം ചരൺ എക്‌സിൽ കുറിച്ചു. കുറിപ്പിനൊപ്പം ക്രിക്കറ്റ് ടീമിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും നൽകിയിട്ടുണ്ട്.
വളർന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താൻ ഈ ടൂർണമെന്റിലൂടെ സാധിക്കുമെന്ന് മുൻ ഇന്ത്യൻ സെലക്ടറും ഐഎസ്പിഎൽ സെലക്ഷൻ കമ്മിറ്റി മേധാവിയുമായ ജതിൻ പരഞ്ജ്‌പെ പറഞ്ഞു. 2024 മാർച്ച് 2 മുതൽ 9 വരെയാണ് ഐഎസ്പിഎൽ മത്സരങ്ങൾ നടക്കുക. അതേസമയം മുംബൈ ടീം അമിതാഭ് ബച്ചന്റെയും ബെംഗളൂരു ടീം ഹൃത്വിക് റോഷന്റെയും ജമ്മു കശ്മീർ ടീം അക്ഷയ് കുമാറിന്റെയും ഉടമസ്ഥതയിലാണ്.















