ന്യൂഡൽഹി: ലോകമെമ്പാടുമുള്ളവർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആഘോഷവേളയിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമൂഹത്തിലുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
” ക്രിസ്മസ് ആശംസകൾ! ഈ ആഘോഷവേളയിൽ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും ചൈതന്യം സമൂഹത്തിലുണ്ടാകട്ടെ. ക്രിസ്മസിന്റെ സുപ്രധാന ആശയമായ ഐക്യവും കാരുണ്യവും നമ്മുക്ക് ആഘോഷിക്കാം. സന്തോഷവും ആരോഗ്യവുമുള്ള ഒരു ലോകത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാം. യേശുദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ ഈ ദിനത്തിൽ സ്മരിക്കാം”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.
Prime Minister Narendra Modi extends wishes on the occasion of Christmas
“May this festive season bring joy, peace and prosperity to all. Let’s celebrate the spirit of harmony and compassion that Christmas symbolizes, and work towards a world where everyone is happy and healthy.… pic.twitter.com/p0c8d9HaoC
— ANI (@ANI) December 25, 2023