അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാർദിക്കിനെ നിയമിച്ചത് ഈ അടുത്താണ്. നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് ഞെട്ടിപ്പിക്കൽ തീരുമാനമുണ്ടായത്. ഗുജറാത്തിൽ നിന്ന് കോടികൾ മുടക്കിയാണ് താരത്തെ പഴയ തട്ടകത്തിലെത്തിച്ചത്. താരത്തിന്റെ ശമ്പളം 15 കോടിയായിരുന്നു. എല്ലാം കാഷ് ഡീലായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് ഓൾറൗണ്ടറെ തിരികെ എത്തിക്കാൻ മുംബൈ ട്രാൻസ്ഫർ ഫീയും മുടക്കിയെന്നാണ് വിവരം.
എന്നാൽ ഈ തുക സംബന്ധിച്ച് എത്രയാണെന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും 100 കോടി രൂപ കൈമാറിയെന്നാണ് വിവരം. ട്രാൻസ്ഫർ ഫീസായി ഇത്രയും തുക നൽകിയോ ഇല്ലയോ എന്നകാര്യം ബിസിസഐക്ക് മാത്രമാണ് അറിയാവുന്നതെന്നാണ് സൂചന. ഈ വിവരങ്ങൾ ആരും ഇതുവരെ തള്ളിയിട്ടുമില്ല.രണ്ടുവർഷം ഗുജറാത്തിനൊപ്പമുണ്ടായിരുന്ന താരം ആദ്യ സീസണിൽ ടീമിനെ ചാമ്പ്യന്മാരാക്കിയിരുന്നു. രണ്ടാം സീസണിൽ ഗുജറാത്തിനെ ഫൈനലിൽ എത്തിച്ചിരുന്നു.
Hardik Pandya’s trade details (Indian Express): pic.twitter.com/MNiN5grdYC
— Mufaddal Vohra (@mufaddal_vohra) December 24, 2023
“>