ജീത്തു ജോസഫും- മോഹൻലാലും ഒന്നിച്ച ചിത്രം നേര് കേരളത്തിലെ തീയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകയാണ്. നേരിൽ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് യുവതാരം ശങ്കർ ഇന്ദുചൂടൻ. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് താരം. കോർട്ട് റൂം ഡ്രാമ ചിത്രമാണ് നേര്. ചിത്രത്തിന്റെ ആർട്ട് വർക്കിന്റെ മികവിനെ പറ്റിയും താരം പറയുന്നു.
നേരിലെ പ്രധാന ലൊക്കേഷൻ കോടതി മുറിയായിരുന്നു. ചിത്രത്തിന്റെ കാതലായ ഭാഗമെന്നുതന്നെ പറയാം. നേരിന് വേണ്ടി കോടതി മുറി സെറ്റിട്ടത് തിരുവനന്തപുരത്തെ പ്രശസ്തമായ കേരളാ യൂണിവേഴ്‌സിറ്റിയുടെ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു. പ്രശസ്ത കലാസംവിധായകൻ ബോബനാണ് നേരിന് വേണ്ടി കോടതി മുറി നിർമ്മിച്ചത്. സിനിമയിൽ കാണുന്നത് പോലെ തന്നെ യഥാർത്ഥ കോടതിയുടെ മാതൃകയിൽ തന്നെയാണ് സെറ്റിട്ടത്.
ഒരുപക്ഷേ മലയാള സിനിമയിൽ ഇത്രയും നന്നായി കോടതി മുറി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ കോടതിയിൽ നിൽക്കുമ്പോഴായാലും തനിക്ക് സംഭാഷണങ്ങൾ കുറവായിരുന്നു. കൂടുതലും എക്‌സ്പ്രഷനുകളായിരുന്നു എന്നും ശങ്കർ പറയുന്നു.