ന്യൂഡൽഹി: ഭാരതീയത സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നതിന്റെ പ്രതീകമാണ് വീർ ബാൽ ദിവസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർബാൽ ദിവസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പരിപാടിയിൽ കുട്ടികൾ നടത്തിയ മാർച്ച്-പാസ്റ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ശ്രീ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദ ബാബ സൊരാവർസിംഗ്, ബാബ ഫത്തേസിംഗ്, ജുജാർസിംഗ്, അജിത് സിംഗ് എന്നിവരെ ഔറംഗസേബ് കൊലപ്പെടുത്തിയ ദിവസത്തെ സ്മരിക്കുവാനാണ് വീർ ബാൽ ദിവസ് ആചരിക്കുന്നത്.
“വീർ ബാൽ ദിവസ്.. ഭാരതീയരുടെ ധൈര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണിന്ന്.. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ, ഗ്രീസ് എന്നീ രാജ്യങ്ങളിലും ഇത്തവണ വീർ ബാൽ ദിവസിനോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കുമ്പോൾ ലോകം നമ്മെ വ്യത്യസ്തമായി നോക്കിക്കാണാൻ തുടങ്ങിയിരിക്കുന്നു. ഭാരതീയരുടെ കഴിവിലും പ്രേരണകളിലും ആത്മവിശ്വാസമുള്ള ഇന്ത്യയാണിന്നുള്ളത്.
ഒരു സെക്കൻഡ് പോലും നമുക്ക് പാഴാക്കാനില്ല. ഇതെല്ലാം നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത് ഗുരുക്കളാണ്. രാജ്യത്തിന്റെ സ്വാഭിമാനത്തിനും കീർത്തിക്കും വേണ്ടി കൂടിയായിരിക്കണം നമ്മുടെ ജീവിതം. രാജ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ളതാകണം നമ്മുടെ ഓരോ പ്രവൃത്തിയും.. എല്ലാ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും സഫലീകരിക്കാനുള്ള പ്രാപ്തി ഭാരതത്തിനുണ്ട്. രാജ്യത്തിന്റെ യുവതയിൽ അങ്ങേയറ്റം വിശ്വാസമാണ് എനിക്കുള്ളത്. ഇന്ത്യയിലെ യുവാക്കളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള റോഡ്മാപ്പ് കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു. ഒരു സുഹൃത്തെന്നപോലെ, സഹയാത്രികനെന്ന പോലെ സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്ന് ഓർക്കുക.”- പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Members of the Sikh Community perform Gatka (Sikh martial art) at the ‘Veer Baal Diwas’ celebration programme at Bharat Mandapam in Delhi.
Prime Minister Narendra Modi is attending the programme and on the occasion, the Prime Minister will also flag off a march-past. pic.twitter.com/3eiNzBF7GT
— ANI (@ANI) December 26, 2023
#WATCH | Prime Minister Narendra Modi flags off march-past by youth at the programme organized on the occasion of 'Veer Bal Diwas' in Delhi. pic.twitter.com/FXTK9dmKDV
— ANI (@ANI) December 26, 2023















