ലക്നൗ: സിദ്ദിഖ് കാപ്പൻ ഉൾപ്പട്ട ഹത്രാസ് കലാപ ഗൂഡാലോചനക്കേസിൽ പിഎഫ്ഐക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഗൂഢാലോചന കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സമാഹരണം സംബന്ധിച്ചുള്ള തെളിവുകളാണ് പുറത്തുവന്നത്. പിഎഫ്ഐ ഡൽഹി കമാൻഡർ കമാൽ കെപിയുടെ ഭീകരവാദ ഫണ്ടിംഗ് തെളിവുകൾ യുപി പോലീസ് ലക്നൗ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
പിഎഫ്ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്ക് പണം നൽകിയത് കമാൽ കെപിയാണ് കണ്ടെത്തി. ഹത്രാസ് കേസിൽ ഒളിവിലായിരുന്ന കമാലിനെ മലപ്പുറത്ത് നിന്നാണ് യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫ്രണ്ടിന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കമാലിന്റെ എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നതിന്റെ രേഖകളും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.