പത്തനംതിട്ട: സന്നിധാനത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 അയ്യപ്പ ഭക്തരെ ഉൾക്കൊള്ളാനാകുന്ന ഇടത്താണ് ഒരു ലക്ഷത്തിൽ അധികം ഭക്തർ എത്തിയിരിക്കുന്നതെന്ന് എഡിജിപി വ്യക്തമാക്കി. ദർശനമല്ല പ്രശ്നമെന്നും ദർശനത്തിന് വേണ്ടി എടുക്കുന്ന സമയമാണ് പ്രശ്‌നമെന്നും അദ്ദേഹം അറിയിച്ചു.
ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനമെന്നും എഡിജിപി വ്യക്തമാക്കി. പമ്പയിലെ പാർക്കിംഗിനെ തുടർന്നുണ്ടാകുന്ന തിരക്ക് ക്രമീകരിക്കുന്നതിന് ഇടത്താവളങ്ങൾ നിയന്ത്രിക്കേണ്ടതായി വന്നേക്കും.















