എറണാകുളം: പിതാവിന്റെ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം സൂരജ് സൺ. സോഷ്യൽ മീഡിയയിലാണ് താരം സന്തോഷം പങ്കുവച്ചത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്. അച്ഛന്റെ ശബരിമല യാത്രയെക്കുറിച്ചായിരുന്നു താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. സിനിമയ്‌ക്ക് വേണ്ടി സീരിയിലിൽ നിന്ന് ഇടവേളയെടുത്ത താരമാണ് സൂരജ്.
കുറിപ്പ് ഇങ്ങനെ
‘എന്റെ അച്ഛനെ കാണുന്നവരൊക്കെ ചോദിക്കാറുണ്ട് എന്നും സ്വാമിയാണോ? എന്ന്. ഞാനും അച്ഛനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും അച്ഛന്റെ കഴുത്തിൽ മാല ഉണ്ടാകും. അതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ്. ഒന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്രാവശ്യവും എന്നോട് പറഞ്ഞത് എനിക്ക് ശബരിമലയ്‌ക്ക് പോകണം.
എന്റെ മനസ്സിൽ തോന്നിയത് അച്ഛന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് അല്ല അച്ഛന്റെ മനസ്സിന്റെ ശക്തിയെ കുറിച്ചാണ്.. പിന്നല്ല…അയ്യപ്പനെ കാണാൻ പോകുമ്പോൾ അച്ഛന്റെ ശരീരത്തിനും മനസ്സിനും കിട്ടുന്ന ശക്തി… ഒരു വൈദ്യശാസ്ത്രത്തിനും കൊടുക്കാൻ സാധിക്കില്ല.
സ്വാമിയേ ശരണമയ്യപ്പാ പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട് വർഷങ്ങളായി മകൻ സിനിമയിൽ അഭിനയിക്കാനും ഒരു സിനിമ ഇറങ്ങാനും വേണ്ടി കഷ്ട്‌ടപ്പെടുന്നുണ്ട് എന്ന് നന്നായി അറിയാം അച്ഛന്റെ ഉള്ളിൽ വേദന തന്നെയാണ് പക്ഷേ ആ വേദന അവസാനിച്ചു സിനിമ ഉടനെ റിലീസ് ചെയ്യാൻ പോകുന്നു ആ പ്രാർത്ഥനയുടെ ഭാഗം കൂടിയാണ് അച്ഛന്റെ ഈ യാത്ര നിങ്ങളുടെയും പ്രാർത്ഥന എന്നും ഉണ്ടാകണം’.
View this post on Instagram
“>
View this post on Instagram