കണ്ണൂർ : മദ്യലഹരിയില്‍ എസ്ഐയെ മർദ്ദിച്ച തലശേരി സ്വദേശി റസീന മുന്‍പും സമാന അക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ്. കൂളിബസാര്‍ സ്വദേശിയായ റസീന ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളില്‍ ഇടിപ്പിച്ചതും. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ റസീന കണ്ണില്‍ കണ്ടവരെ മർദ്ദിക്കാനും അസഭ്യം പറയാനും തുടങ്ങി.
എസ്.ഐ ദീപ്തിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം റസീനയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വൈദ്യ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടയില്‍ എസ്.ഐയെയും മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. റസീനയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലും പോലീസ് കേസെടുത്തു.