ലക്നൗ: ചെറുധാന്യങ്ങൾ കുറഞ്ഞ താങ്ങുവിലക്ക് കർഷകരിൽ നിന്നും വാങ്ങുന്നത് അവർക്ക് വളരെയധികം അവർക്ക് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം 55000-ത്തിലധികം കർഷകരിൽ നിന്ന് 2.92 ലക്ഷം മെട്രിക് ടൺ മില്ലറ്റും, 891 കർഷകരിൽ നിന്നും 4,382 മെട്രിക് ടൺ ചോളവും വാങ്ങുകയും അവർക്ക് പണം കൈമാറുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
ചെറുധാന്യങ്ങൾ കൃഷിചെയ്യുന്നതിന് കർഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വരുന്ന വർഷങ്ങളിൽ ഇതിൽ നിന്നും വലിയ മാറ്റങ്ങൾ പ്രതിക്ഷിക്കുകയാണ്. സംസ്ഥാനത്ത് അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും റേഷൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ചെറുധാന്യങ്ങളുടെ കൃത്യമായ തൂക്കം കണക്കാക്കാൻ ഇ-പിഒഎസ് മെഷീനിൽ ഇലക്ട്രോണിക് വെയിംഗ് സ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉടൻ നടപ്പിലാക്കും. ഇതിൽ എന്തെങ്കിലും ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















