കാഞ്ചീപുരത്ത് രണ്ട് റൗഡികളെ പോലീസ് വെടിവെച്ചു കൊന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാഞ്ചീപുരത്ത് രണ്ട് റൗഡികളെ പോലീസ് വെടിവെച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 12:10 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബുധനാഴ്ച പുലർച്ചെ രണ്ട് റൗഡികളെ കാഞ്ചീപുരം പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നു . പുലർച്ചെ 3.30ഓടെ കാഞ്ചീപുരം റെയിൽവേ പാലത്തിന് സമീപം ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസുകാരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രഘുവരനും കറുപ്പ് ഹസ്സനും ആണ് കൊല്ലപ്പെട്ടത്.

ഇരുപതിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന എ പ്ലസ് റൗഡി പ്രഭാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവർ. ചൊവ്വാഴ്ചയാണ് റൗഡി പ്രഭാകരൻ വെട്ടേറ്റ് മരിച്ചത്. കൊലപാതകക്കേസിൽ ഇവരെ പിടികൂടാൻ പോലീസ് സംഘം ശ്രമിച്ചതിന് പിന്നാലെയാണ് സംഭവം . പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്ന ഇരുവരും റെയ്ഡിനെത്തിയ പോലീസുകാരെ ആക്രമിക്കാൻ തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ രാമലിംഗത്തെയും കോൺസ്റ്റബിൾ ശശികുമാറിനെയും റൗഡികൾ അരിവാളുകൊണ്ട് ആക്രമിച്ചെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

കാഞ്ചീപുരം ജില്ലയിലെ പല്ലവർ മേട് സ്വദേശിയാണ് മുൻപ് കൊല്ലപ്പെട്ട ശരവണൻ എന്ന പ്രഭ. ഇയാൾക്കെതിരെ കൊലപാതകം, കവർച്ച, കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ 40 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയ പ്രഭ കവർച്ച കേസിൽ പല്ലവർ മേട്ടിൽ നിന്ന് കാഞ്ചീപുരം കോടതിയിൽ ഹാജരാകാൻ നടന്നുപോകുന്നതിനിടെ വെള്ള കാറിലെത്തിയ സംഘം ഇടിച്ചുവീഴ്‌ത്താൻ ശ്രമിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ പ്രഭ ശ്രമിച്ചെങ്കിലും അടുത്തിടെ കാലിൽ ശസ്ത്രക്രിയ നടത്തിയതിനാൽ വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. തുടർന്ന് ഹെൽമറ്റ് ധരിച്ച മൂന്നംഗ സംഘം പട്ടാപ്പകൽ പ്രഭയെ റോഡിൽ വെട്ടി കൊലപ്പെടുത്തി പ്രതികൾ ഓടി രക്ഷപ്പെട്ടു.

കാഞ്ചീപുരം ജില്ലാ പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികൾ പുതിയ റെയിൽവേ സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്നതായി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തി. അവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, അവർ പോലീസുകാരെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു വഴിയുമില്ലാതെ പോലീസ് വെടിയുതിർത്തു എന്നാണ് പോലീസ് അറിയിച്ചത്.

Tags: Kanchipuramencounter
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies