പത്തനംതിട്ട: അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മാലയൂരി മടങ്ങിയവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ വന്നവരെന്നാണ് മന്ത്രിയുടെ പ്രതികരണം. വേറെ ലക്ഷ്യത്തോട് കൂടിയാണ് അവർ എത്തിയതെന്നും ഭക്തരാണെങ്കിൽ മാലയൂരി അവർ മടങ്ങുമോ എന്ന് ചോദിച്ചുമായിരുന്നു അയ്യപ്പഭക്തന്മാരെ മന്ത്രി അപമാനിച്ചത്. സന്നിധാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.
മാലയൂരി മടങ്ങിയവരുടെ ഭക്തി പരിശോധിക്കേണ്ടതുണ്ട്. ഭക്തനാണെങ്കിൽ ഇതുവരെയും കഷ്ടപ്പെട്ട് എത്തിയതിന് ശേഷം മടങ്ങുമോ, അവർ എത്തിത് വേറെ ലക്ഷ്യത്തോട് കൂടിയാണ്. ഇതിന് പിന്നിൽ ചില അജണ്ടയും ഉണ്ട്. പമ്പയിൽ എത്തിയതിന് ശേഷം മാത്രമാണ് അയ്യപ്പന്മാർ മടങ്ങിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് മാലയൂരി മടങ്ങിയത്. മലയാളികൾ ഒരിക്കലും മടങ്ങില്ല. ഈ മടങ്ങിയിരിക്കുന്നവരുടെ പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട്. അത് നിങ്ങൾ തന്നെ പരിശോധിക്കണം. ഇത് ഞാനല്ല പരിശോധിക്കേണ്ടത്. എന്നായിരുന്നു മന്ത്രി പറഞ്ഞത്.
സന്നിധാനത്തെ വലിയ തിരക്ക് കാരണം മാലയൂരി തിരികെ പോയ ഭക്തജനങ്ങൾക്ക് നേരെയാണ് ദേവസ്വം മന്ത്രി അവഹേളനം നടത്തിയിരിക്കുന്നത്. ശബരിമലയിലെ ഭക്തജന തിരക്കിനെ സംബന്ധിച്ച് സർക്കാർ സഹിതം സമ്മതിച്ചതാണ്. ഇതിന് പിന്നാലെയാണ് ഭക്തജനങ്ങളെ അവഹേളിക്കുന്ന തരത്തിൽ മന്ത്രി പ്രതികരിച്ചത്.