ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാരിൽ മുൻനിരയിലാണ് റിലയൻസ് ജിയോയുടെ സ്ഥാനം. ഇപ്പോൾ പുതുവത്സരത്തോടനുബന്ധിച്ച് കിടിലൻ ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.
2,999 രൂപയുടെ വാർഷിക പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ന്യൂയർ പ്രമാണിച്ച് ഇത് 24 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് ജിയോ. അതായത്, 2,999 പ്ലാൻ സ്വീകരിച്ചാൽ 389 ദിവസം വരെ വാലിഡിറ്റി ലഭിക്കും. ഇതിനായി 24 ദിവസത്തെ വാലിഡിറ്റി വൗച്ചറാണ് ജിയോ നൽകുക. വൗച്ചർ ആക്ടാവാക്കിയാൽ 2.5 ജിബി 4ജി ഡാറ്റ 24 ദിവസം കൂടി ലഭിക്കും.
ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. കൂടാതെ, ഈ പ്ലാനിലെ വരിക്കാർക്ക് JioTV, JioCinema, JioCloud എന്നീ സേവനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും. JioCinemaയുടെ സബ്സ്‌ക്രിപ്ഷൻ പ്രീമിയം പതിപ്പായിരിക്കുകയില്ല. പ്രീമിയം സബ്സ്‌ക്രിപ്ഷനിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് JioCinema പോർട്ടൽ വഴി 1,499 രൂപയുടെ പ്ലാൻ സ്വീകരിക്കാം.















