കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുൻകാമുകിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ഐപിഎൽ താരം കെ.സി കരിയപ്പ. യുവതി ലഹരി ഉപയോഗിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച് യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ ബി ദയാനന്ദ പറഞ്ഞു. കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വരയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പോലീസ് പരാതികളിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കാമുകി ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുൻപാണ് താരം പോലീസിന് പരാതി നൽകിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി കളത്തിലിറങ്ങയിട്ടുള്ള കരിപ്പയുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതിക്കെതിരെയുള്ള പരാതി.
കുടക് സ്വദേശിയായ കരിയപ്പ പറയുന്നതനുസരിച്ച് ഇരുവരും പ്രണയത്തിലായിരുന്നു പിന്നീട് യുവതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായതോടെ പ്രണയം അവസാനിപ്പിച്ചു. എന്നാൽ തനിക്കെതിരെ ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവചി വീട്ടുകാരെയും പേടിപ്പിക്കുന്നതായാണ് പരാതി.കരിയപ്പയ്‌ക്കെതിരെ യുവതിയും നേരത്തെ പരാതി നൽകിയിട്ടുണ്ട്.തന്നെ ഗർഭിണിയാക്കിയ കരിയപ്പ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു. കരിയപ്പ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും അവർ ആരോപിച്ചു.
KC Cariappa : ಪ್ರೇಯಸಿ ಮಾಡಿದ ಗಂಭೀರ ಆರೋಪಕ್ಕೆ ನ್ಯೂಸ್ಫಸ್ಟ್ನಲ್ಲಿ KC ಕಾರಿಯಪ್ಪ ಫಸ್ಟ್ ರಿಯಾಕ್ಷನ್@cariappa14
#KCCariappa #EXGirlFriend #Complaint #Bengaluru #BagalaguntePolice #NewsFirstLive #NewsFirstKannada pic.twitter.com/hM2MrN2x4B
— NewsFirst Kannada (@NewsFirstKan) December 25, 2023
“>