മലപ്പുറം: നവകേരള സദസിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലീം ലീഗ്. പരിപാടിയിൽ പങ്കെടുത്തവരെ ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാ പ്രേമി ബഷീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു. യുഡിഎഫ് നേതൃത്വത്തിന് തെറ്റ് പറ്റിയിട്ടുണ്ടെന്നും നവകേരള സദസിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം നൽകരുതായിരുന്നുവെന്നും ആർ നൗഷാദ് ചടങ്ങിൽ പറഞ്ഞിരുന്നു. നവകേരള സദസ് പരാതികൾ പരിഹരിക്കപ്പെടാനുള്ള ഇടമാണ്. താൻ എത്തിയത് പ്രവാസികളുടെ പ്രതിനിധിയായിട്ടാണ്. ലീഗിൽ തന്നെ തുടരാനാഗ്രഹിക്കുന്നുവെന്നും പാർട്ടി പുറത്താക്കുമോ എന്ന് അറിയില്ലെന്നും നൗഷാദ് പരിപാടിയിൽ പങ്കെടുത്തതിന് ശേഷം പറഞ്ഞിരുന്നു.















