പഞ്ചാബ്; മയക്കുമരുന്നുമായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ പിടികൂടി ബി.എസ്.എഫ്. പാഞ്ചാബിലെ അമൃത്സറിൽ നിന്നാണ് സുരക്ഷ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഒപ്പറേഷനിൽ ഡ്രോൺ പിടികൂടിയത്. ക്വാഡ്കോപ്റ്റർ റോറൻവാല ഗ്രാമത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു സുരക്ഷാ സേനയുടെ സംയുക്ത പരിശോധന. ദിവസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ ചൈനീസ് നിർമ്മിത ഡ്രോൺ ടാൻ ടരൺ ജില്ലയിൽ നിന്ന് ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സജീവമാകുന്നതെന്നാണ് സുരക്ഷ സേനയുടെ കണ്ടെത്തൽ. ചൈനയുടെ സഹായത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.