ക്രിക്കറ്റ് ഇന്ത്യക്കാർക്കൊരു വികാരമാണ്.രാജ്യത്തുടനീളം പ്രാദേശിക ടൂർണമെന്റുകളും ലീഗുകളും ഓരോ സീസണിലും നടക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരും ടൂർണമെന്റിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിന്റെ ഉദ്ഘാടനത്തിനിടെ നടന്നൊരു സംഭവമാണ് അതിന് കാരണം.
ഒഡിഷയിലെ നർല മണ്ഡലത്തിലെ എം.എൽ.എ ഭൂപേന്ദ്ര സിംഗാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയത്. കാലചണ്ടിയിലായിരുന്നു ടെന്നീസ് ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടനത്തിന് തയാറെടുത്ത് എം.എൽ.എ ബാറ്റെടുത്ത് ക്രീസിലെത്തി.
ബൗളർ പന്തെറിഞ്ഞു. ക്രീസ് വിട്ടിറങ്ങി പന്ത് ആഞ്ഞടിക്കാൻ ശ്രമിച്ച എം.എൽ.എ നിലതെറ്റി ഗ്രൗണ്ടിൽ മുഖമടിച്ച് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് വൈറലായത്. വീഴ്ചയിൽ മുഖത്തിന് പരിക്കേറ്റ എം.എൽ.എയെ ആശുപത്രിയിലാക്കി. ക്രിക്കറ്റ് കളത്തിലിറങ്ങാതെ രാഷ്‌ട്രീയ കളത്തിൽ തന്നെ ഇവരൊക്കെ തുടരുന്നതാകും നല്ലതെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
क्रिकेट खेलते गिरे विधायक, हुए जख्मी!
ओडिशा के नारला के बीजेडी विधायक भूपेन्द्र सिंह कालाहांडी में एक खेल प्रतियोगिता का उद्घाटन करने गए, तभी बल्लेबाजी में हाथ आजमाने लगे, शॉट मारने की कोशिश में पिच पर जा गिरे और बुरी तरह चोटिल हो गए. अस्पताल में इलाज जारी है, वीडियो वायरल हो… pic.twitter.com/qEhLerJYG3
— Gyanendra Shukla (@gyanu999) December 29, 2023
“>















