തിരുവനന്തപുരം: രേഖകളില്ലാതെ ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. അമരവിള ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസിൽ നിന്നാണ് പണം കണ്ടെത്തിയത്.
ബസ് അമരവിള ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ വാഹന പരിശോധന നടത്തിയിരുന്നു. ഈ സമയമാണ് വാഹനത്തിൽ നിന്നും പണം കണ്ടെത്തിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ അബ്ദുൽ നാസർ, മുഹമ്മദ് ഫയസ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.















