കൊല്ലം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മങ്ങാട് സ്വദേശി രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ മകൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നാം കുറ്റിയിലെ രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചായിരുന്നു സംഭവം നടന്നത്. കടയിൽ വച്ച് അച്ഛനും മകനും തമ്മിൽ വാക്കുത്തർക്കമുണ്ടാകുകയും തുടർന്ന് തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രവീന്ദ്രൻ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.